കോട്ടയം: ദീപിക ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാനസമ്മേളനം ഇന്നു രാവിലെ 10.30നു കോട്ടയം കോടിമത ലയൺസ് ക്ലബ് ലേക്ക് സിറ്റി ഹാളിൽ നടക്കും.
ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണവും മുതിർന്ന പത്രപ്രവർത്തകരെ ആദരിക്കലും ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.
തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മാണി സി. കാപ്പൻ എംഎൽഎ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റോയി വാരികാട്ട്, കേരള ജനപക്ഷം നേതാവ് ഷോൺ ജോർജ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റ് സീമ മോഹൻലാൽ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പണിക്കർ എന്നിവർ പ്രസംഗിക്കും. ജനറൽ കൺവീനർ ജോൺസൺ വേങ്ങത്തടം സ്വാഗതവും സെൽ പ്രസിഡന്റ് അനീഷ് ആലക്കോട് നന്ദിയും പറയും