ചേര്‍ത്തല: ബിരുദവിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരയ്ക്കല്‍ ജീവന്റെ മകന് ജിഷ്ണു(17)വാണ് മരിച്ചത്. തണ്ണീര്‍മുക്കം മുട്ടത്തിപ്പറമ്പ് കണ്ണങ്കര കവലയ്ക്കു സമീപത്തെ പെരുംകുളത്തില്‍ ഇന്നലെ രാവിലെ 11ഓടെയാണ് അപകടം.
പുത്തനങ്ങാടിയിലെ അമ്മ വീട്ടിലെത്തിയ ജിഷ്ണു ഒരു കിലോമീറ്ററോളം അകലെയുള്ള പെരുംകുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. മുങ്ങിത്താണ ജിഷ്ണുവിനെ പരിസരവാസികളും മറ്റും ചേര്‍ന്നു കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചേര്‍ത്തല ശ്രീനാരായണഗുരു കോളജിലെ ഒന്നാം വര്‍ഷ ബിരുദ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. അമ്മ: ജീവ. സഹോദരന്: ജിതിന്.