മുട്ടം: ചെറുപുഷ്പ മിഷൻലീഗ് കോട്ടയം അതിരൂപത പ്ലാറ്റിനം ജൂബിലി സമാപനം മുട്ടം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടന്നു. വിവിധ ഫൊറോനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു മിഷണറിമാർ പങ്കെടുത്ത പ്രേഷിതറാലിയും നടന്നു.
രാവിലെ 9.30ന് വിശുദ്ധ കുർബാനയ്ക്കുശേഷം ജൂബിലി പതാക ഉയർത്തി. ഉച്ചകഴിഞ്ഞ് ഷന്താൾ ജ്യോതി സ്കൂൾ മൈതാനത്തുനിന്നു പ്രേഷിതറാലി ആരംഭിച്ചു. സമാപന സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് കോട്ടയം അതിരൂപത പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരിൽ അധ്യക്ഷത വഹിച്ചു.
ജൂബിലിയോടനുബന്ധിച്ചു മിഷൻലിഗ് മുട്ടം ഇടവകയിൽ നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിച്ചു. ജൂബിലി സ്മരണികയുടെ പ്രകാശനം ഗീവർഗീസ് മാർ അപ്രേം നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, മിഷൻ ലീഗ് അതിരൂപത ഡയറക്ടർ ഫാ. ടിനേഷ് പിണർക്കയിൽ, ഫാ. ജോസഫ് അരീച്ചിറ, ഫാ. ബിനു കുന്നത്ത്, സിസ്റ്റർ ലിസി ജോണ്‍ മുടക്കോടിൽ, ഡേവിസ് വല്ലൂരാൻ, ബിനോയി പള്ളിപ്പറന്പിൽ, സുജി പുല്ലുകാട്ട്, അരുണ്‍ പുത്തൻപുരയ്ക്കൽ, ഷൈജ ജോമോൻ, റെജി ഗോപി, യു.കെ.സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.