തൃശൂർ: ചിന്തകനും പ്രഭാഷകനുമായിരുന്ന പ്രഫ. വി. അരവിന്ദാക്ഷന്റെ സ്മരണാർഥമുള്ള പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു സമ്മാനിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
50,000 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം 17നു വൈകുന്നേരം നാലിനു സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽവച്ചു സമർപ്പിക്കും. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ഡൽഹി ജെഎൻയു അധ്യാപികയുമായ നിവേദിത മേനോൻ ‘ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.