ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിൽ റഹ്മാന്റെ മകളായി മലയാളത്തിൽ അരങ്ങേറിയ നമിതയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എങ്കിലും തന്റെ ജീവിതത്തിലെ നഷ്ടത്തെക്കുറിച്ച് പറയുകയാണ് താരം ഇപ്പോൾ.
ജീവിതത്തില്‍ മിസ് ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചാൽ, കോളജില്‍ റെഗുലറായി പഠിക്കാന്‍ സാധിച്ചിട്ടില്ല എന്നൊരു സങ്കടം ഉണ്ടാകാറുണ്ടെന്നാണ് നമിത പറഞ്ഞത്.
ഇക്കാര്യത്തില്‍ വിഷമം ഉണ്ടെങ്കിലും ഈയൊരു പ്രായത്തിനുള്ളില്‍ ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ വലുപ്പം ആലോചിക്കുമ്പോള്‍ സന്തോഷമുണ്ടെന്നും അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമത്തെ ബാലന്‍സ് ചെയ്യാന്‍ സാധിക്കുമെന്നും നമിത കൂട്ടിച്ചേർക്കുന്നു.