കോട്ടയം: കര്‍ഷകഭൂമി കയ്യേറി വനംവകുപ്പിന്റെ അജണ്ടകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന കര്‍ഷകവിരുദ്ധ ബഫര്‍ സോണ്‍ സമിതിയെ മലയോരജനത അംഗീകരിക്കില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
വനാതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന നടപടിക്രമം നടപ്പിലാക്കാനുള്ള തന്ത്രമാണ് പുതിയ സമിതി. ഹൈറേഞ്ച് ലാന്‍ഡ്സ്കേപ്പ് ഉള്‍പ്പെടെ കഴിഞ്ഞ കാലങ്ങളില്‍ കൃഷിഭൂമി കൈയേറി വനവത്കരണം നടത്താനുള്ള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചവരുടെ നേതൃത്വത്തിലുള്ളതാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിദഗ്ധസമിതി.
നിര്‍ദ്ദിഷ്ട ബഫര്‍ സോണ്‍ മേഖലയിലുള്ള ജനവിഭാഗങ്ങളുടെയോ കര്‍ഷകരുടെ പ്രതിനിധികളില്ലാത്ത വനംവകുപ്പ് ഉദ്യോഗസ്ഥ സമിതിയില്‍ നിന്ന് മലയോരജനതയ്ക്കു നീതി ലഭിക്കില്ല. റവന്യു, കൃഷി, തദ്ദേശ സ്വയംഭരണം, സര്‍വേ, വനംവകുപ്പ്, കാര്‍ഷിക വിദഗ്ധര്‍, നിര്‍ദിഷ്ട ബഫര്‍ സോണ്‍ പ്രദേശങ്ങളിലെ കര്‍ഷക പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സമിതിയാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.