കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു.
കേസില്‍ എന്‍ഐഎ അറസ്റ്റു ചെയ്ത 11 പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം ഇന്നലെ വീണ്ടും എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ഇവരെയും ഈമാസം 20 വരെ വീണ്ടും റിമാന്‍ഡ് ചെയ്തു.
അടുത്ത ബന്ധുക്കള്‍ക്ക് അഞ്ച് മിനിട്ട് കാണാന്‍ സമയം അനുവദിച്ചശേഷം പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി. കാമറയുള്ളതിനാല്‍ പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ ആവശ്യപ്പട്ടു. ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കിട്ടാനുണ്ടെന്നും അതിനായി പ്രത്യേക അപേക്ഷ നല്‍കാമെന്നും എന്‍ഐഎ ബോധിപ്പിച്ചു.