കൊച്ചി: സാമൂഹ്യ വിഷയങ്ങളിലേക്ക് തിരിച്ചുവച്ച കണ്ണാടികളായി മാറണം നമ്മുടെ അരങ്ങുകളെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍. മുപ്പത്തിമൂന്നാമത് കെ സിബിസി നാടകഅവാര്ഡിന്റെയും 31-ാം മാധ്യമ അവാര്‍ഡിന്റെയും വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു.
മികച്ച സംവിധായകന് രാജേഷ് ഇരുളം, മികച്ച നടന് സതീഷ് കുന്നത്ത്, മികച്ച നടി സന്ധ്യ മുരുകേഷ്, കെസിബിസി ഗുരുപൂജ പുരസ്കാരം നേടിയ ഡോ. എം.വി. തോമസ്, ജോയ് തോട്ടാന്‍, എം.വി. വര്‍ഗീസ്, ദാര്‍ശനിക വൈജ്ഞാനിക പുരസ്കാരം നേടിയ ഡോ. എസ്. കെവിന്, മാധ്യമ അവാര്‍ഡ് ജേതാവ് ദിലീഷ് പോത്തന്, സാഹിത്യ അവാര്‍ഡ് നേടിയ അബിന്‍ ജോസഫ്, യുവപ്രതിഭാ പുരസ്കാരം നേടിയ അന്നാ ബെന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന മികച്ച നാടകത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാര്‍ഡ് വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങള്‍, ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത എന്നിവ നേടി. ബെന്നി പി. നായരമ്പലം, ടി.എം. ഏബ്രഹാം, ഷര്‍ലി സോമസുന്ദരം എന്നിവരായിരുന്നു ജൂറി.
മുപ്പത്തിമൂന്ന് വര്‍ഷമായി കെസിബിസി നാടകമേളയില്‍ പങ്കെടുക്കുന്ന ട്രീസയ്ക്ക് ബെന്നി പി. നായരമ്പലം കെസിബിസിയുടെ ആദരം സമ്മാനിച്ചു. കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഡോ. എബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. സ്റ്റീഫന്‍ തോമസ്, ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.