കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് വ്യക്തമാക്കി യുജിസി ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്കി.
അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് എട്ടുവര്‍ഷത്തെ അധ്യാപന പരിചയം വേണമെന്നതാണ് ഒരു വ്യവസ്ഥ. എന്നാല്‍ പ്രിയ വര്‍ഗീസ് ഫാക്കല്‍ട്ടി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പിഎച്ച്ഡി പഠനത്തിന് അവധിയെടുത്തതു കൂടി അധ്യാപന പരിചയ കാലയളവായി കാണിച്ചാണ് യോഗ്യത അവകാശപ്പെടുന്നതെന്നും ഇത് അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും യുജിസിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രിയ വര്‍ഗീസിനെ അസോ. പ്രഫസറായി നിയമിക്കാനുള്ള നീക്കത്തിനെതിരേ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ്ബി കോളജിലെ മലയാള വിഭാഗം മേധാവി ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്.
അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനായി അധ്യാപക-ഗവേഷണ പരിചയം കണക്കാക്കുമ്പോള്‍ എംഫില്‍, പിഎച്ച്ഡി പഠനങ്ങള്‍ക്കായി എടുക്കുന്ന അവധി കണക്കാക്കരുതെന്ന് യുജിസിയുടെ വ്യവസ്ഥയുണ്ട്.
പിഎച്ച്ഡി പഠനത്തിനുള്ള കാലയളവിനു പുറമേ സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവും പ്രിയ വര്‍ഗീസ് അധ്യാപന പരിചയമായി അവകാശപ്പെട്ടിട്ടുണ്ട്.
ഇതു അധ്യാപന, ഗവേഷണ മേഖലയിലുള്ളതാണോയെന്നു വ്യക്തമല്ലെന്നും അങ്ങനെയാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കാക്കാനാവൂ എന്നും യുജിസി സത്യവാങ്മൂലത്തില്‍ പറയുന്നു. എതിര് സത്യവാങ്മൂലം നല്കാന് പ്രിയ വര്‍ഗീസ് സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി 21 ലേക്ക് മാറ്റി.