കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ യുവനടിമാര്ക്കെതിരേയുള്ള ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിനു മുന്നില്‍ കടമ്പകള്‍ ഏറെ. സംഭവസമയത്തെ ദൃശ്യങ്ങള്‍ മാത്രമാണു പോലീസിനെ കേസില്‍ മുന്നോട്ടു നയിക്കാന്‍ സഹായകമായിട്ടുള്ളത്.
മാള്‍ പരിസരത്തുമാത്രം ഇരുന്നൂറിലധികം കാമറകളാണുള്ളത്. ഇതിലെ ദൃശ്യങ്ങള്‍ മുഴുവനായി പരിശോധിക്കുക എന്നതു പോലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. മാത്രമല്ല രാത്രിയിലാണ് അക്രമമുണ്ടായത് എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മാളിനുള്ളില്നല്ല രീതിയില്‍ത്തന്നെ വെളിച്ചമുണ്ടായിരുന്നുവെങ്കിലും പുറത്തെ കാമറകളിലെ ദൃശ്യങ്ങളുടെ സ്ഥിതി അങ്ങനെയല്ലെന്നാണു പോലീസ് നല്കുന്ന സൂചന. സംഭവസമയത്ത് ഉണ്ടായിരുന്ന ഫോട്ടോഗ്രഫര്‍മാരില്‍ നിന്നു ദൃശ്യങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്താനാണു തീരുമാനം.
ആളെ മനസിലായാല്‍ത്തന്നെ അയാളെ എങ്ങനെ കണ്ടെത്തുമെന്നതും മറ്റൊരുവെല്ലുവിളിയാണ്. അന്വേഷണം ദിവസങ്ങള്‍ പിന്നിടുന്നതോടെ നടിമാര്‍ക്ക് ആളെ തിരിച്ചറിയാന്‍ കഴിയുമോ എന്ന കാര്യവും മറ്റൊരു പ്രതിസന്ധിയാണ്.