കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനുള്ള ബന്ധത്തിന്റെ പേരില്‍ വിവാദം കൊഴുക്കുന്നു.
ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ ഇത്തരം ബന്ധമുള്ളവരാകരുത് എന്നാണ് വഹാബ് പക്ഷത്തിന്റെ നിലപാട്. എന്നാല്‍ വഹാബ് വിഭാഗം ആര്‍എസ്എസിനുവേണ്ടി ചാരപ്പണി ചെയ്യുകയാണെന്നാണ് അഹമ്മദ് ദേവര്‍കോവില്‍ വിഭാഗത്തിന്റെ കുറ്റപ്പെടുത്തല്‍.
ഇതോടെ യഥാര്‍ഥത്തില്‍ വെട്ടിലായിരിക്കുന്നതു കേരളത്തിലെ ഇടതുമുന്നണി നേതൃത്വവും സര്‍ക്കാരുമാണ്. എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിന് പിണറായി മന്ത്രിസഭയില്‍ പ്രാതിനിധ്യവുമുണ്ട്. മുഹമ്മദ് സുലൈമന്‍ നേതൃത്വം നല്കുന്ന ഐഎന്‍എല്ലിന്റെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ റിഹാബ് ഫൗണ്ടേഷന്റെ ഭാരവാഹിയല്ല താനെന്നു മുഹമ്മദ് സുലൈമാന്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയിട്ടുണ്ട്. മറ്റുപല തിരക്കുകള്‍ കാരണം വിട്ടുനിന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാനത്ത് ഐഎന്‍എല്ലിനെ രണ്ടു ഗ്രൂപ്പുകളായി തിരിക്കുന്നതില്‍ നിര്‍ണായകമായിരുന്നത് പ്രഫ. മുഹമ്മദ് സുലൈമാന്റെ റിഹാബ് ബന്ധമാണ്. അദ്ദേഹം സ്ഥാനം ഒഴിയണമെന്ന വഹാബ് വിഭാഗത്തിന്റെ ആവശ്യമാണ് പാര്‍ട്ടിയില്‍ ഗുരുതരമായ സംഘര്‍ഷത്തിനു വഴിവച്ചിരുന്നത്.
മുഹമ്മദ് സുലൈമാന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന വിഭാഗമാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെയും കാസിം ഇരിക്കൂറിന്റെയും നേതൃത്വത്തിലുള്ളത്. പ്രഫ. അബ്ദുള്‍ വഹാബ് നേതൃത്വം നല്കുന്ന വിഭാഗമാകട്ടെ മുഹമ്മദ് സുലൈമാന്റെ നേതൃത്വത്തെ അംഗീകരിക്കുന്നില്ല.