ചങ്ങനാശേരി: സത്യത്തിലും നീതിബോധത്തിലും ധാര്‍മികതയിലും അടിയുറച്ച മാധ്യമശൈലിയാണ് ദീപികയുടേതേന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
കേരള സഭാനവീകരണം, തോമാശ്ലീഹാ വര്‍ഷാചരണം എന്നിവയുടെ ഭാഗമായി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പാരിഷ്ഹാളില്‍ സംഘടിപ്പിച്ച ചങ്ങനാശേരി അതിരൂപത കുടുംബക്കൂട്ടായ്മയും ദീപിക ഫ്രണ്ട്സ് ക്ലബ് നേതൃകണ്വന്ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. ജന്മംകൊണ്ടനാള് മുതല്‍ ഇന്നോളം സഭയോടൊപ്പം സഞ്ചരിച്ച ശബ്ദമാണ് ദീപികയുടേതെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
ഫാമിലി നൂറുമേനി വചന മനപ്പാടമത്സരം, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇടവക കുടുംബ കൂട്ടായ്മകളെ കേന്ദ്രീകരിച്ച് നടത്തുന്ന ദീപിക തീവ്രപ്രചാരണ യജ്ഞം എന്നിവയുടെ അതിരുപതാതല ഉദ്ഘാടനവും ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു.
അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യസന്ദേശം നല്കി. രാഷ്ട്ര ദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാനേജരും ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടറുമായ ഫാ. ജിനോ പുന്നമറ്റത്തില്‍, ഡിജിറ്റല്‍ ദീപിക ചീഫ് ന്യൂസ് കോ-ഓർഡിനേറ്റര്‍ ഫാ. നോബിള്‍ പാറക്കല്‍ എന്നിവര്‍ ആനുകാലിക വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ നയിച്ചു.
അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, കുടുംബ കൂട്ടായ്മ-ഡിഎഫ്സി അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് സണ്ണി പുളിങ്കാല, അതിരൂപത പ്രസിഡന്റ് ആന്റണി മലയില്‍, കുടുംബ കൂട്ടായ്മ അതിരൂപത ജനറല്‍ കണ്‍വീനര്‍ ജോസഫ് ആന്റണി പവ്വത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം സമാപന സന്ദേശം നല്കി.
ചങ്ങനാശേരി അതിരൂപതയിലെ തെക്കന്‍ മേഖല ഒഴികെയുള്ള 15 ഫൊറോനകളിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള ഡിഎഫ്സി പുരുഷ, വനിത പ്രസിഡന്റുമാര്‍, കുടുംബ കൂട്ടായ്മ ആനിമേറ്റര്‍, കുടുംബ കൂട്ടായ്മ ജനല്‍ കണ്‍വീനര്‍, ജനറല്‍ സെക്രട്ടറി അടക്കം ഓരോ ഇടവകയില്‍നിന്നുള്ള പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.