കൊച്ചി: പാലക്കാട് അട്ടപ്പാടി ചുരം റോഡിന്റെയും ദേശീയ പാത 85 ന്റെ ഭാഗമായ എറണാകുളം പുത്തന്‍കുരിശ് - വരിക്കോലി, മാനാന്തോടം റോഡിന്റെയും ശോച്യാവസ്ഥ സംബന്ധിച്ച മാധ്യമ വാര്‍ത്തകളില്‍ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം തേടി. ഹര്‍ജികള്‍ നാളെ പരിഗണിക്കാനായി മാറ്റി.
അട്ടപ്പാടി ചുരം റോഡും പുത്തന്‍കുരിശ് - വരിക്കോലി, മാനാന്തോടം റോഡും ഇതിനകം അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ നാളെ അറിയിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.