കോട്ടയം: ബെന്നി വാഴപ്പിള്ളി രാഷ്ട്ര ദീപിക ലിമിറ്റഡ് ഡയറക്ടർബോർഡ് അംഗമായി ചുമതലയേറ്റു.
കണ്ണൂർ ജില്ലയിലെ പൈസക്കരി സ്വദേശിയായ മാത്യു ജോസഫ് (ബെന്നി) വാഴപ്പിള്ളി രണ്ടര പതിറ്റാണ്ടായി ഇന്തോനേഷ്യയിൽ കൽക്കരി മൈനിംഗ് മേഖലയിലെ സംരംഭകനാണ്. ബെൻഖുളു പ്രോവിൻസിന്റെ മൈനിംഗ് കമ്പനികൾ ഉൾപ്പെടുന്ന മൈനേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായ ബെന്നി ഈ പദവി വഹിക്കുന്ന ആദ്യ വിദേശിയുമാണ്.
ഇന്തോനേഷ്യയിലെ മലയാളികൾക്കിടയിൽ മികച്ച സംഘാടകനും സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനുമായ ഇദ്ദേഹം ലോക കേരള സഭയിലെ ഇന്തോനേഷ്യൻ പ്രതിനിധിയുമാണ്. മഞ്ജു മാത്യുവാണ് ഭാര്യ. ജക്കാർത്തയിലെ ജേർണലിസം വിദ്യാർഥി ക്രിസ്റ്റിയും പത്താം ക്ലാസ് വിദ്യാർഥിനി കാതറിനുമാണ് മക്കൾ.
ദീപിക കേന്ദ്ര ഓഫീസിലെത്തിയ ബെന്നി വാഴപ്പിള്ളിയെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.