തിരുവനന്തപുരം: മ്യൂസിയം മൃഗശാലാ വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടുമുതൽ എട്ടു വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കും. രണ്ടിനു രാവിലെ 11ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം മൃഗശാലയെ സംബന്ധിച്ചുള്ള കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം, വിസ്ഡം സ്ട്രീറ്റിലെ പ്രദർശന ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും. പരിപാടിയിൽ വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷനാകും. ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പ്രവേശനം സൗജന്യമായിരിക്കും.