കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് അവതാരകയോടു മോശമായി പെരുമാറിയ കേസില്‍ നടന് ശ്രീനാഥ് ഭാസിയുടെ രക്തവും മുടിയും നഖവും ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. തിങ്കളാഴ്ച തൃപ്പൂണിത്തുറ ആശുപത്രിയിലെത്തിച്ചു ശേഖരിച്ച സാമ്പിളുകള്‍ മരട് പോലീസ് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കാണു പരിശോധനയ്ക്കായി കൈമാറിയത്.
അഭിമുഖം നടന്ന ദിവസം നടന് ലഹരി ഉപയോഗിച്ചിരുന്നതായി അവതാരക സംശയം പ്രകടിപ്പിച്ചിരുന്നു. പരാതിക്ക് ആധാരമായ വീഡിയോ ദൃശ്യം പോലീസും കണ്ടിരുന്നു. നടന് ആ സമയം ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പോലീസിനും സംശയമുണ്ട്. ഇതു ദൂരീകരിക്കാനാണ് ഫോറന്‍സിക് പരിശോധന.
കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ ശ്രീനാഥ് ഭാസിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ‘ചട്ടമ്പി’എന്ന സിനിമയുയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് 21ന് മരടിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരക ഇ-മെയില്‍ വഴി പോലീസില്‍ പരാതി നല്‍കിയത്. യാതൊരു പ്രകോപനവുമില്ലാതെ തന്നോടും ക്യാമറ ക്രൂവിനോടും മോശമായി പെരുമാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പരാതിക്കാരിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.