കൊച്ചി: ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ അതിവേഗ സര്‍വീസ് എന്‍ഡ് ടു എന്‍ഡ് പ്രിയമേറുന്നു. സര്‍വീസ് ആരംഭിച്ച് രണ്ടുനാള്‍ പിന്നിടുമ്പോള്‍ സര്‍വീസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് നാലര മണിക്കൂറിനുള്ളിൽ എത്താമെന്നതിനാല്‍ സര്‍വീസിനെ ആശ്രയിക്കുന്നവരില്‍ ഏറെയും ജോലിക്കാരാണ്.
തിങ്കളാഴ്ച മുതലാണ് സര്‍വീസ് ആരംഭിച്ചത്. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്ത്നിന്നും ആരംഭിച്ച ആദ്യ സര്‍വീസ് രാവിലെ 9.40 ഓടെ എറണാകുളത്ത് എത്തി. വൈകുന്നേരം 5.20 നായിരുന്നു മടക്കയാത്ര. രാത്രി 9.50 ബസ് തിരുവനന്തപുരത്ത് എത്തി. ഇടയില്‍ കൊല്ലത്തും ആലപ്പുഴയിലും മാത്രമേ സ്റ്റോപ്പുള്ളു.
കണ്ടക്ടര്‍ ഇല്ല എന്നതാണ് സര്‍വീസിന്റെ മറ്റൊരു പ്രത്യേകത. കണ്ടക്ടര്‍ കം ഡ്രൈവര്‍ പദ്ധതിയുടെ പരീക്ഷണ ശ്രമം കൂടിയായിരുന്നു ഇത്. സര്‍വീസിനെ കുറിച്ച് ആളുകള്‍ അറിഞ്ഞു വരുന്നതേയുള്ളൂ എന്നും വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും എറണാകുളം ഡിടിഒ സാജന് സ്കറിയ പറഞ്ഞു.
പുഷ്ബാക്ക് സീറ്റുകളോടു കൂടിയ എസി ലോഫ്ളോര്‍ ബസുകളാണ് സര്‍വിസ് നടത്തുന്നത്. ഞായറാഴ്ചയും അവധി ദിവസങ്ങളിലും സര്‍വീസ് ഉണ്ടാകില്ല. ഓണ്‍ലൈന്‍ ബുക്കിംഗാണ് പ്രധാനമായും.
ബസ് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും ഫീഡര്‍ സ്റ്റോപ്പുകളുള്ള കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി എന്നിവിടങ്ങളില്‍നിന്നും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവുമുണ്ട്. 408 രൂപയാണ് ടിക്കറ്റ് നിരക്ക്.