ജെറി എം. തോമസ്
കൊച്ചി: ഭൂകമ്പ സാധ്യത മുന്‍കൂട്ടി അറിയുന്നതിനുള്ള സംസ്ഥാനത്തെ ആദ്യ ഭൗമകേന്ദ്രം കൊച്ചിയില്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യുടെ തൃക്കാക്കര കാമ്പസിലാണ് മുംബൈയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രത്തിലെ റേഡിയോളജിക്കല്‍ ഫിസിക്സ് ആന്‍ഡ് അഡ്വൈസറി വിഭാഗം വികസിപ്പിച്ചെടുത്ത സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റാഡോണ്‍ ഭൗമകേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ഭൂകമ്പസാധ്യതകള് പ്രവചിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള 100 സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്.
‘ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഓഫ് ഡിറ്റക്ഷന്‍ ഓഫ് റാഡോണ്‍ അനോമലി ഫോര്‍ സീസ്മിക് അലര്‍ട്ട്’ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടാണിത്. യുറേനിയം, തോറിയം എന്നിവയുടെ റേഡിയോ ആക്ടീവ് ക്ഷയത്താല്‍ ഉത്പാദിപ്പിക്കപ്പെടുന്ന നിറമോ മണമോ ഇല്ലാത്ത റേഡിയോ ആക്ടീവ് വാതകമാണ് റാഡോണ്‍.
ഇതു പാറകളിലും മണ്ണിലും വ്യത്യസ്ത സാന്ദ്രതയില്‍ കാണപ്പെടുന്നുണ്ട്. ഭൂചലനം ഉണ്ടാകുമ്പോള്‍ ഭൂമിയുടെ പുറംതോടിലൂടെ കൂടുതല്‍ റാഡോണ്‍ വാതകം പുറത്തു വരും. ഭൂചലന സാഹചര്യങ്ങളില്‍ ഭൗമകേന്ദ്രം റാഡോണിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രത്തിലേക്ക് വിവരങ്ങള്‍ അയയ്ക്കുകയും ചെയ്യും.
മേഖലയിലെ ഭൂകമ്പസാധ്യത മുന്‍കൂട്ടി അറിയാനുള്ള പഠനത്തിനു റാഡോണ്‍ ഭൗമ കേന്ദ്രം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.