തിരുവനന്തപുരം: കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന ഗവര്‍ണറുടെ കത്തിന് സര്‍വകലാശാല മറുപടി നല്കി.
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് രണ്ടുപേരെ മാത്രം ആദ്യം ഗവര്‍ണര്‍ നിര്‍ദേശിക്കുകയും അതിലേക്ക് മൂന്നാമത് ഒരാളെക്കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത് സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് എതിരാണെന്നു കാട്ടിയുള്ള കത്താണ് സര്‍വകലാശാല ഇന്നലെ രാജ്ഭവനു നല്‍കിയത്.
സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നലെത്തന്നെ തീരുമാനിച്ച് രാജ്ഭവനെ അറിയിക്കണമെന്ന നിര്‍ദേശമായിരുന്നു ഗവര്‍ണറുടെ ഓഫീസ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്.
നിലവില്‍ ഗവര്‍ണര്‍ നിര്‍ദേശിച്ച രണ്ട് അംഗങ്ങളാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. സര്‍വകലാശാലയും രാജ്ഭവനും രണ്ട് നിലപാടുമായി മുന്നോട്ടുപോയാല്‍ രണ്ടംഗ സമിതിയോട്, വിസി നിയമനനടപടികളുമായി മുന്നോട്ടുപോകാനും ഗവര്‍ണര്‍ നിര്‍ദേശിക്കാന്‍ സാധ്യതയുണ്ട്.
അത്തരമൊരു സാഹചര്യമുണ്ടായാല്‍ അപൂര്‍ണമായ സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ വൈസ് ചാന്‍സലര്‍ നിയമനം അനിശ്ചിതമായി നീളാനും സാധ്യതയുണ്ട്. നിലവിലെ വൈസ് ചാന്‍സലര്‍ ഡോ. മഹാദേവന്‍പിള്ളയുടെ കാലാവധി അടുത്ത മാസം 24 ന് അവസാനിക്കുകയാണ്.