കൊച്ചി: നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
മന്ത്രി ശിവന്‍കുട്ടിക്കു പുറമേ മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, മുന്‍ എംഎല്‍എമാരായ കെ. അജിത്, സി.കെ. സദാശിവന് എന്നിവരാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഇന്നലെ ഹര്‍ജിക്കാരുടെ അഭിഭാഷകന് അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജി മാറ്റിയത്. ഹര്‍ജി തീര്‍പ്പാകുംവരെ തിരുവനന്തപുരത്ത് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നേരത്തേ സിംഗിള്‍ ബെഞ്ച് നിരസിച്ചിരുന്നു.