കൊച്ചി: കെഎസ്ആർടിസി മാനേജ്മെന്റും സർക്കാരും സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരേ കെഎസ്ആർടിസി ജീവനക്കാരുടെ കൂട്ടായ്മ (ഒറ്റയ്ക്കല്ല ഒരുമിച്ച് ) യുടെ നേതൃത്വത്തിൽ ഒക്ടോബർ ഒന്നുമുതൽ പണിമുടക്കുന്നു.
ഇതോടനുബന്ധിച്ച് വൈറ്റില അനുഗ്രഹ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സമര പ്രഖ്യാപന കണ്വൻഷൻ നടത്തി. കൂട്ടായ്മ ചെയർമാൻ ബിജു അയ്യന്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ കണ്വൻഷൻ സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി എന്ന തീരുമാനം പിൻവലിക്കണമെന്നു കണ്‍വെൻഷനിൽ പങ്കെടുത്ത കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. സീതിലാൽ വിശദീകരിച്ചു. എഐയുടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ദിനേശൻ, കൂട്ടായ്മ നേതാവ് വി.എസ്. രാധാകൃഷ്ണൻ, വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ എം.എൻ. അനിൽ എന്നിവർ പ്രസംഗിച്ചു.