പാലാ: ലോകഹൃദയദിനാഘോഷത്തിന്റെ ഭാഗമായി പാലാ മാര്‍ സ്ലീവാമെഡിസിറ്റിയില്‍ ഹൃദ്രോഗചികിത്സാവിഭാഗത്തില് ചികിത്സതേടി സുഖംപ്രാപിച്ചവരുടെ സംഗമവും ചെസ്റ്റ്പെയിന് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.
രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും വ്യായാമവും ചിട്ടയായ ഭക്ഷണക്രമവും വിശ്രമവും അത്യാവശ്യമാണെന്നും വി.എന്‍. വാസവന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഹൃദ്രോഗചികിത്സയില്‍ ഏറ്റവും മികച്ച സേവനങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചുവെന്ന മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. അന്താരാഷ്ട്രനിലവാരത്തിലാണ് മെഡിസിറ്റിയിലെ കാര്‍ഡിയാക് എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയസംബന്ധമായ പലവിധ രോഗങ്ങള്വന്നു മെഡിസിറ്റിയില്‍ ഫലപ്രദമായി ചികിത്സ ലഭിച്ചവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചതു മറ്റുള്ളവര്‍ക്ക് ഹൃദ്യമായ അനുഭവമായിരുന്നു. ഏതൊരു അടിയന്തരഘട്ടത്തിലും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ കോംപ്രിഹെന്‍സീവ് ചെസ്റ്റ് പെയിന്‍ സെന്ററിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു.
ആശുപത്രി മാനേജിംഗ് ഡയറക്റ്റര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, കാര്ഡിയാക്സയന്സ് വിഭാഗം ഡോക്ടര്‍മാരായ ഡോ. രാജു ജോര്‍ജ്, ഡോ. കൃഷ്ണന്‍സി, ഡോ. ബിബി ചാക്കോ, ഡോ. രാജീവ് ഏബ്രഹാം, ഡോ. പി.എന്‍. നിതീഷ് എന്നിവര്‍ പങ്കെടുത്തു.