തിരുവനന്തപുരം: മനുഷ്യനു കാട്ടുപന്നിയുടെ വില പോലുമില്ലാത്ത സാഹചര്യമാണു സംസ്ഥാനത്തുള്ളതെന്നു ജോസ് കെ.മാണി എംപി.
കേരള കോണ്‍ഗ്രസ് -എം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമം വഴി മനുഷ്യരിൽ നിന്നു നമുക്കു സംരക്ഷണമുണ്ട്. എന്നാൽ വന്യമൃഗങ്ങളിൽ നിന്നു സംരക്ഷണമില്ല.
വന്യജീവി ആക്രമണത്തിലൂടെ ഒരാൾ മരണമടഞ്ഞാൽ നഷ്ടപരിഹാരം ലഭിക്കുന്നില്ല. വന്യമൃഗങ്ങളുടെ ആക്രമണ ത്തിലൂടെ മരണമടയുന്നവർക്കു നഷ്ടപരിഹാരം നൽകുന്നതിനു ട്രൈബ്യൂണൽ വേണമെന്നും ആറുമാസത്തിനകം തീരുമാനമുണ്ടാകണമെന്നും തങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ഒരു വശത്ത് ബഫർ സോണ്‍, കായലും കടലുമായി ചേർന്നു കിടക്കുന്നിടത്ത് സിആർഇസഡ് വിഷയം. ജനിച്ചമണ്ണിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യർക്കു മുൻഗണന ലഭിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നു ധർണാസമരത്തിൽ പ്രസംഗിച്ച തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. വന്യമൃഗങ്ങളിൽ നിന്നു ജനങ്ങൾക്കു സംരക്ഷണം നൽകുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമാണെന്നു ധർണാസമരത്തിൽ പ്രസംഗിച്ച ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.
കാടും നാടും വേർതിരിക്കുക, വന്യമൃഗങ്ങളിൽ നിന്നുമുള്ള ഉപദ്രവങ്ങൾ ഇല്ലാതാക്കാൻ സത്വര നടപടികളെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കേരള കോണ്‍ഗ്രസ്-എം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. കേരള കോണ്‍ഗ്രസ്-എം വയനാട് ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി നേതൃത്വം നൽകി.