തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അടുത്തമാസം ഒന്നു മുതൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനു മുന്നോടിയായി മാനേജ്മെന്റ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചു. സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെ കെഎസ്ആർടിസിയിൽ തുടങ്ങിവച്ച പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ തുടർ ചർച്ചകൾ നാളെ നടക്കും.
വർക് ഷോപ്പുകളുടെ പുനഃക്രമീകരണം, ജീവനക്കാരുടെ പരിശീലനം തുടങ്ങിയ വിഷയങ്ങളും ചർച്ചായാകും. കളക്ഷൻ ബാറ്റ അന്നുതന്നെ കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്കു വരുന്ന രീതിയെക്കുറിച്ചും വിശദമായ ചർച്ച നടക്കും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും ഉപദേശക സമിതി രൂപീകരിക്കാനും ആലോചനയുണ്ട്.