തൃശൂർ: ഹർത്താൽ ദിനത്തിൽ പോലീസ് നിഷ്ക്രിയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്രയേറെ അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടും മുഖ്യമന്ത്രി ഹർത്താലിനെ തള്ളിപ്പറയാൻ തയാറായില്ല. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയ്ക്ക് സിപിഎം കുടപിടിക്കുകയാണെന്നും അദ്ദേഹം ആമ്പല്ലൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആർഎസ്എസും പോപ്പുലർ ഫ്രണ്ടും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമോയെന്നതു ചർച്ചചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും സതീശൻ പറഞ്ഞു.
ആർഎസ്എസും പോപ്പുലർ ഫ്രണ്ടും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമോയെന്നതു ചർച്ചചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും സതീശൻ പറഞ്ഞു.