കൊച്ചി: റബർ, നാളികേരം ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന നാണ്യവിളകൾ രൂക്ഷമായ വിലയിടിവ് നേരിടുമ്പോഴും നടപടി എടുക്കാതെ സംസ്ഥാന സർക്കാർ കർഷകരോട് നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
വന്യജീവി ആക്രമണത്തിനെതിരെ ഫലപ്രദമായ നിയമനടപടികൾ സ്വീകരിക്കാൻ ഇതുവരെ സർക്കാർ തയാറാകാത്തത് സംശയാസ്പദമാണ്. ജനകീയ പ്രശ്നങ്ങളിൽ സർക്കാർ അനങ്ങാപ്പാറ നയം മാറണം.
റോഡിലെ കുഴികൾ അടക്കുന്നതിൽ ഹൈക്കോടതി നിരന്തരമായി നിർദേശങ്ങൾ നൽകിയിട്ടും സർക്കാർ വേണ്ട നടപടികൾ എടുക്കുന്നില്ല . തെരുവ് നായ ആക്രമണങ്ങൾ രൂക്ഷമായിട്ടും പേവിഷ ബാധയേറ്റു ആളുകൾ മരിച്ചു വീണിട്ടും നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബിഷപ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് ജോസഫ്, ഭാരവാഹികളായ ഡോ ജോബി കാക്കശേ, ഡോ.ജോസ്കുട്ടി ഒഴുകയിൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ,ടെസ്സി ബിജു, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ഐപ്പച്ചൻ തടിക്കാട്ട്, വർഗീസ് ആന്റണി, ചാർളി മാത്യു, അഡ്വ ഗ്ലാഡിസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.