തിരുവനന്തപുരം: ശ്രീചിത്രയിൽ രാജ്യത്തെ ആദ്യ ഫോണ്ടാൻ ക്ലിനിക്ക് ഒപിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. നാളെ രാവിലെ എട്ടിന് ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി ഉദ്ഘാടനം നിർവഹിക്കും.
എല്ലാ തിങ്കളാഴ്ചയും രാവിലെ ഒന്പതു മുതൽ 11 വരെയാണ് പ്രവർത്തന സമയം.
കുട്ടികളിൽ ജന്മനായുള്ള യൂണിവെൻട്രിക്കുലാർ ഹൃദ്രോഗം പരിഹരിക്കാനായി പല ഘട്ടമായാണ് ഫോണ്ടാൻ ശസ്ത്രക്രിയ നടത്തുന്നത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ പുന:പരിശോധനയ്ക്കായാണ് ഫോണ്ടാൻ ക്ലിനിക്ക് ആരംഭിക്കുന്നത്.
ഫോണ്ടാൻ ശസ്ത്രക്രിയ കഴിഞ്ഞ 200 -ൽ അധികം കുട്ടികൾ ശ്രീചിത്രയിൽ ചികിത്സയിലുണ്ട്. വെബ് സൈറ്റ്: www.sctimst. ac.in