തൃശൂർ: കോണ്‍ഗ്രസ് ഇന്നത്തെ ഇന്ത്യയിൽ പ്രസക്തമായ പാർട്ടിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥി കോർണറിൽ അഴീക്കോടൻ രാഘവന്റെ അന്‍പതാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പിണറായി.
വിവിധ സംസ്ഥാനങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളും വിവിധ നിലപാടുകളുമാണ്. ആ പാർട്ടികൾക്കൊന്നും ഏകീകൃത രൂപമില്ല. ഒരിടത്ത് ഒരു പാർട്ടി. മറ്റൊരിടത്ത് വേറൊരു പാർട്ടി. പക്ഷേ ബിജെപിക്കെതിരെ അതതു സംസ്ഥാനങ്ങളിൽ ഇത്തരം പാർട്ടികൾ ഒന്നിച്ചുനിൽക്കുകയാണ്. ബിജെപി രാജ്യത്തിൽ അധികാരത്തിൽ വരാൻ പാടില്ല, മതേതരത്വം സംരക്ഷിക്കപ്പെടണം എന്നതാണ് ഇത്തരം പാർട്ടികളുടെ നിലപാട്. അതിനായി അവർ ഒന്നിച്ചു നിൽക്കുകയാണ്.
വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസിനാകുന്നില്ല. ഞാൻ വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന നിലപാടാണ് കേരളത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രസിഡന്റിനുള്ളത്. ഇതാണു കോണ്‍ഗ്രസിന്റെ മനസ്. രാജ്യത്തെല്ലായിടത്തും കോണ്‍ഗ്രസ് എംഎൽഎമാർ അടക്കം ബിജെപിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇരുകൂട്ടരും അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ നേരിടാൻ പാർട്ടികളെ ഒന്നിപ്പിച്ച് എൽഡിഎഫിനു രൂപം കൊടുത്തതിൽ അഴീക്കോടൻ രാഘവൻ വഹിച്ച പങ്ക് മറക്കാനാകില്ലെന്നു പിണറായി കൂട്ടിച്ചേർത്തു.