തിരുവനന്തപുരം: ലോട്ടറി അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നെന്നും എന്നാൽ തനിക്കിപ്പോൾ മാസ്ക് വച്ചു പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ഓണം ബംപർ ജേതാവ് അനൂപ്. സഹായം ചോദിച്ചെത്തുന്നവരുടെ എണ്ണം കൂടിയതോടെ തനിക്ക് മനസമാധാനത്തോടെ ജീവിക്കാനാവുന്നില്ലെന്നും വീടുകൾ മാറി മാറിത്താമസിക്കുകയാണ് താനിപ്പോഴെന്നും അനൂപ് വീഡിയോ സന്ദശത്തിൽ വ്യക്തമാക്കി.
ഓരോ ദിവസവും ഓരോ വീട്ടിലാണ് താനിപ്പോൾ കഴിയുന്നത്. എവിടെയും പോകാൻ പറ്റുന്നില്ല. ഓരോ വീടും തേടിപ്പിടിച്ച് ആൾക്കാർ വരികയാണ്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചെങ്കിലും പണം ഇതുവരെ തന്റെ കയ്യിലെത്തിയില്ല. എത്ര പറഞ്ഞിട്ടും സഹായം തേടിയെത്തുന്നവർ ഇതു വിശ്വസിക്കുന്നില്ലെന്നും പണം വാങ്ങിക്കൊണ്ടേ പോകൂ എന്നു പറഞ്ഞാണ് ചിലർ വരുന്നതെന്നും അനൂപ് പറഞ്ഞു.
കുഞ്ഞിന് അസുഖമാണ്. അവനെയും കൊണ്ട് ആശുപത്രിയിൽ പോലും പോകാൻ കഴിയുന്നില്ല. ശ്വാസം മുട്ടൽ കാരണം ജോലിക്കു പോയിട്ട് രണ്ടു മാസമായി. ഇതുവരെ പണം കിട്ടിയിട്ടില്ല. കിട്ടിക്കഴിഞ്ഞാലും ഉടൻ തന്നെ ആരെയും സഹായിക്കാൻ കഴിയില്ല. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും അറിയാത്ത ഒരു സാധാരണക്കാരനാണ് താൻ.
അറിവുള്ളവർ പറയുന്നതനുസരിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യൂ. രണ്ടു വർഷത്തേക്ക് പണം ബാങ്ക് അക്കൗണ്ടിൽ തന്നെ ഇടാനാണ് തീരുമാനം. അതുകഴിഞ്ഞ് എന്തെങ്കിലും ചെയ്യും. ഇതിന്റെ പേരിൽ ആരൊക്കെ പിണങ്ങിയാലും തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അനൂപ് വ്യക്തമാക്കി.