കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ യൂണിവേഴ്സിറ്റി യൂണിയന് ജനറല്‍ കൗണ്‍സിലിലേക്ക് പ്രതിനിധികളെ നേരിട്ടു തെരഞ്ഞെടുക്കാന്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
എന്‍ജിനിയറിംഗ് കോളജുകളിലെ അടുത്ത യൂണിയന് തെരഞ്ഞെടുപ്പിനു മുമ്പ് ഭേദഗതി വരുത്തണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്കി.
നിലവിലെ നിയമമനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ് എന്‍ജിനിയറിംഗ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് യൂണിവേഴ്സിറ്റി യൂണിയന് ജനറല്‍ കൗണ്‍സിലിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാം.
എന്നാല്‍ സ്വാശ്രയ കോളജുകളിലും ഓട്ടോണമസ് കോളജുകളിലും വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന കൗണ്‍സിലര്‍മാരില്‍നിന്ന് വീണ്ടും തെരഞ്ഞെടുപ്പു നടത്തിയാണ് ജനറല്‍ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
ഇങ്ങനെ രണ്ടു തരത്തിലുള്ള തെരഞ്ഞെടുപ്പ് വിവേചനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ആരോപിച്ച് സ്വാശ്രയ കോളജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജോയല്‍ സണ്ണി വര്‍ഗീസ്, എസ്.എസ്. അശ്വിന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.