സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച് ഖാദർ കമ്മിറ്റി സർക്കാരിനു സമർപ്പിച്ച പ്രധാന നിർദേശങ്ങൾ
►ഉയർന്ന തസ്തികയിലേക്കുള്ള നിയമനത്തിൽ കഴിവുകൾ കൂടി പരിഗണിക്കപ്പെടണം. സുതാര്യമായ ഒരു സംവിധാനം ഇതിനായി രൂപപ്പെടുത്തണം.
►അധ്യാപക സംഘടനകൾ ഒരു നിശ്ചിത ശതമാനം അധ്യാപകരെയെങ്കിലും പ്രതിനിധീകരിക്കണം. ഇതിനായി അധ്യാപക റഫറണ്ടം നടത്തണം.
►കുട്ടികളുടെ നേതൃശേഷി വികസിപ്പിക്കാൻ സ്കൂൾ പാർലമന്റുകളെ പ്രയോജനപ്പെടുത്തണം. മുതിർന്നവർ എല്ലാം തീരുമാനിച്ച് കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്ന രീതി മാറണം.
►നീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശം.
=പ്രായത്തിനനുഗുണമായ വിദ്യഭ്യാസത്തോടൊപ്പം കഴിവിന് അനുഗുണമായ വിദ്യാഭ്യാസം ഉറപ്പാക്കണം.
►എല്ലാ കുട്ടികളും പഠിക്കുകയും വളരുകയും ചെയ്യും എന്ന നിലപാട് ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ഓരോ കുട്ടിക്കും പഠിക്കാനും വളരാനും അവസര തുല്യത ഉറപ്പാക്കണം.
►അധ്യാപക പരിശീലനങ്ങൾ അതു ജോലിയിൽ പ്രവേശിക്കുന്നതിനുമുന്പ് ലഭിക്കുന്ന പരിശീലനങ്ങൾ ആയാലും ജോലിയിൽ പ്രവേശിച്ച ശേഷം ഉള്ള പരിശീലനം ആയാലും സമഗ്ര മാറ്റത്തിന് വിധേയമാകണം.
►അറിവിന് ഏറെ പ്രാധാന്യമുള്ള ലോകക്രമം, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ അധ്യാപകരെ സജ്ജമാക്കേണ്ടതുണ്ട്. അതിനായി ഘട്ടംഘട്ടമായി എല്ലാതലങ്ങളിലും അധ്യാപക യോഗ്യത,അധ്യാപകരാകാൻ ഉള്ള സ്പെഷലൈസേഷൻ കോഴ്സുകൾ ഉൾപ്പെടെ, ഇന്റഗ്രേറ്റഡ് മാസ്റ്റർ കോഴ്സായി മാറണം.
►ജ്ഞാനസമൂഹ സൃഷ്ടിയുടെ ഭാഗമായി വിദ്യാർഥികൾ മാറണമെങ്കിൽ വിദ്യാർഥികളും അറിവിന്റ സൃഷ്ടാക്കളാകണം. ഇതിന് കഴിയും വിധം പഠനബോധന പ്രവർത്തനങ്ങളിൽ സമഗ്രമായ മാറ്റം അനിവാര്യമാണ്.
►ആധുനിക സാങ്കേതികവിദ്യ വിവേകത്തോടെ ഫലപ്രദമായി പഠനബോധന പ്രവർത്തനത്തിന് പ്രയോജനപ്പെടുത്തുന്ന തരത്തിൽ അധ്യാപകരെ സജ്ജമാക്കണം.
►ആധുനിക സാങ്കേതിക വിദ്യക്ക് വിധേയമാകുന്ന തലമുറയെ അല്ല വളർത്തിയെടുക്കേണ്ടത്, മറിച്ച് ആധുനിക സാങ്കേതികവിദ്യകളെ അവരവരുടെ ചിന്താ പ്രക്രിയയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സഹായകമായ തരത്തിൽ പ്രയോജനപ്പെടുത്തുന്ന തലമുറയാണ് വളർന്നുവരേണ്ടത്.
►പഠന സമീപനങ്ങളെയെല്ലാം കാലോചിതമായി പരിവർത്തിപ്പിക്കപ്പെടണം. അങ്ങിനെ ചെയ്യുന്പോൾ വിദ്യാഭ്യാസപരമായും സാമൂഹികമായും പുരോഗമനപരമായ ചിന്തകളെ ആകണം ഉൾച്ചേർക്കേണ്ടത്.
►കുട്ടികളിൽ തൊഴിൽ മനോഭാവം വളർത്താൻ കഴിയണം. അതനുസരിച്ച് പ്രായത്തിനനുഗുണമായ തൊഴിൽ നൈപുണികളും വികസിപ്പിക്കാൻ കഴിയണം. നാട്ടിലെ മുഴുവൻ അധ്വാന രൂപങ്ങളെയും പണിയിടങ്ങളെയും കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി അനുഭവവേദ്യമാക്കി മാറ്റിക്കൊണ്ട് തൊഴിൽ സംസ്കാരവും അതുവഴി തൊഴിൽ ശേഷിയും വളർത്തിയെടുക്കാൻ കഴിയണം.
►സ്കൂൾ വിദ്യാഭ്യാസ ഘട്ടം മാതൃഭാഷയിലാകണം. ജ്ഞാന സമൂഹം സാർഥകമാകണമെങ്കിൽ ആർജിത വിവരങ്ങളെ കൂട്ടികളുടെ ജീവിത പരിസരവുമായി ബന്ധിപ്പിച്ച് അറിവാക്കി മാറ്റാനുള്ള കഴിവ് ഉണ്ടാകണം. താൻ ജീവിക്കുന്ന പരിസരത്തെ വിനിമയ ഭാഷ ഇതിൽ നിർണായകമാണ്. അതിനാൽ തന്നെ ക്വാളിറ്റി എഡ്യുക്കേഷന്റെ മുന്നുപാധിയാണ് മാതൃഭാഷ അധ്യയന മാധ്യമമാകുക എന്നത്. എന്നാൽ അറിവിന് ഏറെ പ്രാധാന്യമുള്ള ലോകക്രമമാണ് നിലവിലുള്ളത്. വിവരങ്ങൾ ഒഴുകിവരുന്നത് ഇംഗ്ലീഷിലൂടെയാണ്. അതുകൊണ്ടു തന്നെ സ്കൂളുകളിലെ ഇംഗ്ലീഷ് പഠനം വളരെയേറെ മെച്ചപ്പെടണം. ഹിന്ദി, അറബി, ഉറുദു, സംസ്കൃതം തുടങ്ങിയ ഇതര ഭാഷാ പഠനവും മെച്ചപ്പെടുത്തണം.
►എല്ലാവരേയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം എന്ന ആശയം പൂർണമാകണമെങ്കിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും നീതി ലഭ്യമാകണം. പരിമിതിയുള്ള കുട്ടികൾക്ക് കൂടി ഇത് തന്റെ കൂടി വിദ്യാലയമാണ് എന്ന ആത്മവിശ്വാസം ഉണ്ടാക്കുന്ന തരത്തിൽ വിദ്യാലയങ്ങൾ മാറണം.
►കോവിഡ് 19 ന് ശേഷം വലിയ തോതിൽ പഠന വിടവ് ഉണ്ടായിട്ടുണ്ടാകാം. ഇതോടൊപ്പം കുട്ടികളുടെ പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ കാണുന്നു. കുട്ടികളുടെ ആത്മ വിശ്വാസം വളർത്താനും സ്വഭാവ രൂപീകരണത്തിലും നിർണായകമായ പങ്ക് സ്കൂളിനുണ്ട്. അതിനായി മെന്ററിംഗ് പദ്ധതി ശക്തിപ്പെടുത്തണം.