+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാഹ മോതിരത്തിനു പകരം റബർബാൻഡ്; താരമായിട്ടും വിവാഹം ഇങ്ങനെ

വിവാഹത്തിന് മാറ്റിവച്ച പണം മുഴുവന്‍  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി നടൻ വിരാഫ് പട്ടേല്‍. മേയ് 6 നായിരുന്നു നടന്‍റെ വിവാഹം. സലോനി ഖന്നയാണ് വധു. വിവാഹ ചടങ്ങിനായി മാറ്റി വച്ചിരുന്ന തുക മുഴുവ
വിവാഹ മോതിരത്തിനു പകരം റബർബാൻഡ്; താരമായിട്ടും വിവാഹം ഇങ്ങനെ

വിവാഹത്തിന് മാറ്റിവച്ച പണം മുഴുവന്‍  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി നടൻ വിരാഫ് പട്ടേല്‍. മേയ് 6 നായിരുന്നു നടന്‍റെ വിവാഹം. സലോനി ഖന്നയാണ് വധു. വിവാഹ ചടങ്ങിനായി മാറ്റി വച്ചിരുന്ന തുക മുഴുവന്‍ അദ്ദേഹം കോവിഡ് രോഗികള്‍ക്ക് സംഭാവന ചെയ്തു.

വിവാഹ മോതിരത്തിനു പകരം റബർ ബാൻഡാണ് വിരാഫ് വധുവിനെ അണിയിച്ചത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. മൂന്നു സുഹൃത്തുക്കൾ മാത്രമാണ് വിവാഹത്തിൽ നേരിട്ട് പങ്കെടുത്തത്. ബാക്കി എല്ലാവരും ഓൺലൈനിലൂടെയാണ് വിവാഹത്തിൽ പങ്കെടുത്തത്.

നടന്‍റെ തീരുമാനത്തില്‍ ഇരു കുടുംബങ്ങള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍ താന്‍ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കിയെന്ന് വിരാഫ് പട്ടേല്‍ വ്യക്തമാക്കുന്നു. ആളുകള്‍ മരിച്ചു വീഴുന്ന അവസരത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല. മാത്രവുമല്ല അങ്ങനെ ചെയ്യുന്നത് മനഃസാക്ഷിയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ്. വിവാഹചടങ്ങുകളില്‍ അല്ല, വിവാഹ ജീവിതത്തിനാണ് പ്രസക്തി.

ആഡംബരമായി വിവാഹം നടത്താന്‍ എനിക്ക് നേരത്തേയും പദ്ധതിയുണ്ടായിരുന്നില്ല. പക്ഷേ കോവിഡ് രൂക്ഷമായതോടെ ചെറിയ ആള്‍ക്കൂട്ടം പോലും ആഡംബരമായി തോന്നി. സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുറച്ചാളുകള്‍ക്കെങ്കിലും ആ തുക ഉപയോഗപ്പെടുമെന്ന് വിചാരിക്കുന്നു- വിരാഫ് പട്ടേല്‍ പറയുന്നു. ഫെബ്രുവരി 20നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.