തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 22ന് ആരംഭിക്കും. 14 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉദ്ഘാടനം 22ന് വൈകുന്നേരം നാലിന് പാളയം അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അതേ ദിവസം ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാതല ഉദ്ഘാടനം നടക്കും.
23,24 തീയതികളിൽ എഎവൈ (മഞ്ഞ കാർഡ്), 25,26,27 പിപിഎച്ച് (പിങ്ക് ), 29,30,31 എൻപിഎസ് (നീല), സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് എൻപിഎൻഎസ് (വെള്ള) കാർഡുകാർക്ക് കിറ്റ് വിതരണം നടത്തും.
സെപ്റ്റംബർ നാലുമുതൽ ഏഴുവരെ എല്ലാ കാർഡുകാർക്കും കിറ്റ് വാങ്ങാം. സെപ്റ്റംബർ നാല് ഞായർ റേഷൻകടയ്ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കാർഡ് ഉടമകൾ അവരവരുടെ കടകളിൽനിന്നുതന്നെ കിറ്റു വാങ്ങാൻ ശ്രദ്ധിക്കണം.
ഓണത്തിന് എല്ലാ എഎവൈ കാർഡിനും ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിൽ നൽകും. എല്ലാ എപിഎൽ കാർഡിനും അഞ്ചുകിലോ പച്ചരിയും അഞ്ചുകിലോ ചന്പാവരിയും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകും. റേഷൻ വിഹിതം കുറവായതിനാലാണ് എപിഎൽ വിഭാഗത്തിന് 10 കിലോ അരി നൽകുന്നത്.