മട്ടന്നൂർ: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദിനെതിരേ കാപ്പ നിയമം ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. ഡിഐജി രാഹുൽ ആർ. നായർക്കാണ് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.
കാപ്പ ചുമത്തി ഫർസീൻ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതു വിലക്കണമെന്നാണ് ആവശ്യം. 19 കേസുകളിൽ പ്രതിയായതിനാലാണു പോലീസിന്റെ അസാധാരണ നീക്കം. കോവിഡ് കാലത്ത് നടത്തിയ സമരങ്ങളുടെ പേരിലാണു ഫർസീനെതിരേ ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്.