തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) ആഭിമുഖ്യത്തിലുള്ള ഓണം ഫെയർ 26-ന് വൈകുന്നേരം പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ,കോഴിക്കോട് നഗരങ്ങളിലും 140 നിയോജക മണ്ഡലങ്ങളിലും ഓണം ഫെയർ നടത്തും.
സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ 1000 രൂപ നിരക്കിൽ സ്പെഷൽ ഓണക്കിറ്റ് ലഭിക്കും. ഇതു വാങ്ങുന്നവർക്ക് ഇഷ്ടമുള്ള ഇനങ്ങൾകൂടി തെരഞ്ഞെടുക്കാനാകും. 10 കിറ്റിന് മുകളിൽ ഓർഡർ നൽകിയാൽ വാതിൽപ്പടിയിൽ എത്തിക്കും. ഓരോ 50 കിറ്റിനും നറുക്കെടുപ്പിലൂടെ ഒരു സമ്മാനം ഉറപ്പുവരുത്തും.