അയർക്കുന്നം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. സഹയാത്രക്കാരന് പരിക്ക്. അയർക്കുന്നം പുന്നമറ്റത്തിൽ ഷാജിയുടെ മകൻ ദീപക് ഷാജി (17) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അഖിലിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മണർകാട് - കിടങ്ങൂർ റോഡിൽ ഒറവയ്ക്കൽ ചിറപ്പാലത്തിന് സമീപമാണ് അപകടം.
അയർക്കുന്നത്ത് നിന്ന് ഒറവയ്ക്കൽ ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇരുവരും. പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദീപക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. പ്ലസ്ടു പഠനത്തിന് ശേഷം ഉപരിപഠനത്തിനായുളള തയാറെടുപ്പിലായിരുന്നു ദീപക്. മൃതദേഹം മോർച്ചറിയിൽ. അമ്മ: ബിന്ദു. സഹോദരി: ദിവ്യ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്.