കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി പൊതുജനങ്ങള്‍ക്കായി ദേശീയതല ഇന്നൊവേഷന് മത്സരം സംഘടിപ്പിക്കുന്നു.
കോമെറ്റിക് 2022 എന്ന് പേരിട്ടിരിക്കുന്ന ടെക്നോളജി ഇന്നൊവേഷന് ചലഞ്ചില്‍ ഐഡിയത്തോണും ഹാക്കത്തോണും ഉണ്ടായിരിക്കും. പങ്കെടുക്കുന്ന ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം രണ്ടിനും അഞ്ചിനും ഇടയില്‍ ആയിരിക്കണം.
ഐഡിയത്തോണിന് സെപ്റ്റംബര്‍ 15 വരെയും ഹാക്കത്തോണിന് സെപ്റ്റംബര്‍ 20 വരെയും അപേക്ഷിക്കാം. ഐഡിയത്തണിലെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തവർക്കായി സെപ്റ്റംബര്‍ 25ന് ബൂട്ട് ക്യാമ്പ് നടത്തും.
ഹാക്കത്തോണ്‍ മത്സരം ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കളമശേരി സ്റ്റാര്‍ട്ടപ്പ് മിഷന് കാമ്പസില്‍ നടക്കും. രജിസ്ട്രേഷന് startupmission. kerala.gov.in/pages/kometic സന്ദർശിക്കുക.