കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതി വ്യാജമെന്ന് പോലീസ്.
ഇത്തരമൊരു പരാതി വന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പോലീസ് ചൂണ്ടിക്കാട്ടി. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജപരാതി നല്കിയ പരാതിക്കാരിക്കെതിരെ കേസ് എടുക്കണമെന്നും പറയുന്നു.
ലചന്ദ്രകുമാറിനെതിരായ പീഡനപരാതിയില്‍ ദിലീപീന്റെ മുന്‍ മാനേജര്‍ക്കു പങ്കുള്ളതായി സംശയമുണ്ട്. ദിലീപിനെ അനുകൂലിക്കുന്ന ഏതാനും ഓണ്‍ലൈന്‍ മീഡിയയ്ക്കും ഇതില്‍ പങ്കുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഒരു ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടറാണ്. ഇയാള്‍ പരാതിക്കാരിക്കു പണം നല്‍കിയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.