കൊച്ചി: സ്തുതിപാഠക സംഘത്തിന്റെ നടുക്കായതിനാല്‍ പൊതുമരാമത്ത് മന്ത്രിക്ക് വിമര്‍ശനം സഹിക്കാനാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
പൊതുമരാമത്ത് മന്ത്രിയെ ആരും വിമര്‍ശിക്കാന്‍ പാടില്ല. അദ്ദഹത്തിന് പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രത്യേക പ്രിവിലേജുണ്ട്. ഇത്തരത്തില്‍ പ്രിവിലേജുള്ള ആളുകള്‍ക്ക് ചുറ്റും സ്തുതിപാഠകരുണ്ടാകും. മന്ത്രിമാര്‍ വഴിയില്‍ തൂക്കിയിട്ട ചെണ്ടയാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. വഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ടയാണെന്ന് മന്ത്രിമാര്‍ക്കുതന്നെ തോന്നിയാല്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.