കൊച്ചി: ഭാര്യ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരതയാണെന്ന് ഹൈക്കോടതി. അധിക്ഷേപം വിവാഹ മോചനത്തിനു വരെ കാരണമായേക്കാമെന്ന് കോടതി നിരീക്ഷിച്ചു. ക്രൂരതയെന്നാല്‍ ശാരീരിക പീഡനം തന്നെ ആവണമെന്നില്ലെന്നും കോടതി പറഞ്ഞു.
ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി വിധിക്കെതിരേ ഭര്‍ത്താവ് നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
അവഗണന, ചാരിത്ര്യശുദ്ധിയില്ലെന്ന് വരുത്തിത്തീര്‍ക്കല്‍ തുടങ്ങിയവയെല്ലാം ക്രൂരതയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്നതും അധിക്ഷേപിക്കുന്നതും ക്രൂരതയാണെന്നും ഇത്തരത്തിലുള്ള നടപടികള്‍ വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കമെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞൂ.
2019 ല്‍ വിവാഹിതരായ ദമ്പതികളാണ് വിവാഹ മോചിതരായത്. വിവാഹശേഷം പത്തു മാസത്തിനകം തന്നെ വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചു. ഭര്‍ത്താവ് തന്നെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്ത് താഴ്ത്തപ്പറയുന്നത് പതിവാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി അനുവദിച്ചില്ല.