മുണ്ടക്കയം: സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. പുഞ്ചവയൽ 504 കോളനി മനച്ചേരിൽ കുര്യന്റെ മകൻ ബെന്നി (46) ആണ് മരണമടഞ്ഞത്.ഇന്നലെ ഉച്ചയ്ക്ക് 12.45ന് കുഴിമാവ്-പുഞ്ചവയൽ റോഡിൽ 504ന് സമീപമായിരുന്നു അപകടം.
കോരുത്തോട്ടിൽ ബഫർ സോണ്‍ കോടതി വിധിക്കെതിരേ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങും വഴി നിയന്ത്രണം വിട്ട സ്കൂട്ടർ മരത്തിലടിച്ച് മറിയുകയായിരുന്നു. മാതാവ് ലീലാമ്മ, ഭാര്യ ജെസി, മക്കൾ: അബിൻ, അമൽ, അലോണ. സംസ്കാരം ഇന്ന് 504 സെന്റ് തോമസ് പള്ളിയിൽ.