അമ്മ കരീന കപൂർ ഖാന്റെ ചിത്രത്തിലൂടെ മകൻ തൈമൂർ തന്റെ അഭിനയജീവിതം തൂടങ്ങുമെന്നു കരുതി കാത്തിരുന്ന ആരാധകർക്ക് നിരാശ. തന്റെ പുതിയ ചിത്രമായ വീർ ദി വെഡിംഗിൽ മകനുണ്ടാവില്ലെന്ന് കരീന വ്യക്തമാക്കി. നേരത്തെ തൈമൂറും ചിത്രത്തിന്റെ ഭാഗമാകുമെന്ന് വാർത്തകളുണ്ടായിരുന്നു.
ഇതേക്കുറിച്ചു ചോദിച്ചപ്പോൾ രണ്ടുപേരേയുംകൂടി ഉൾപ്പെടുത്താനുള്ള ബജറ്റ് നിർമാതാവിനില്ലെന്ന് തമാശാ രൂപത്തിൽ കരീന പറഞ്ഞു. വെറും പത്തുമാസം മാത്രം പ്രായമുള്ള തൈമൂർ ഇപ്പോൾത്തന്നെ പപ്പരാസികളുടെ നോട്ടപ്പുള്ളിയാണ്.കുഞ്ഞുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാർത്തയാകാറുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വീർ ദി വെഡിംഗിന്റെ ലൊക്കേഷനുകളിൽ കരീന മകനുമായി എത്തിയിരുന്നു. ഇതും വൻ വാർത്തായായിരുന്നു.ഒരു ഹോളിവുഡ് ചിത്രത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ചിത്രമാണ് വീർ ദി വെഡിംഗ്. കരീനയെക്കൂടാതെ സോനം കപൂറും സ്വരാ ഭാസ്കറും ശിഖ തൽസാനിയയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.