കൊച്ചി: പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിനെ വധിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേസിലെ 13-ാം പ്രതിയായ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷംസീറിന് ജാമ്യം അനുവദിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് പാലക്കാട് അഡീഷണൽ സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ജനുവരി രണ്ടു മുതല്‍ പ്രതി ജയിലിലായിരുന്നു. ഇയാള്‍ക്കെതിരേ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ വസ്തുതകളില്ലെന്നും പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചതു ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു.
കഴിഞ്ഞ ജനുവരി രണ്ടു മുതല്‍ പ്രതി ജയിലിലായിരുന്നു. ഇയാള്‍ക്കെതിരേ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ വസ്തുതകളില്ലെന്നും പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചതു ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു.