കോഴിക്കോട്: വെള്ളയില്‍ റെയില്‍വേസ്റ്റേഷനില്‍ മാവേലി എക്സ്പ്രസിനു നേരേ സ്ഫോടകവസ്തു വലിച്ചെറിഞ്ഞ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രി 10.30-നാണു സംഭവം. യാത്രക്കാരന്റെ കാലിലെ ഷൂവില്‍ തട്ടി പുറത്തേക്കു വീണ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.
റെയില്‍വേ പരിസരത്തുവച്ച് മൂന്നുപേരെ പിടികൂടിയെങ്കിലും ഒരാള്‍ ഓടിരക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരാണു പിടിയിലായത്. തങ്ങള്‍സ് റോഡ് സ്വദേശികളായ 16-ഉം 17-ഉം വയസ് പ്രായമുള്ളവരാണു പിടിയിലായത്.
ട്രെയിന്‍ വെള്ളയില്‍ സ്റ്റേഷന് കടന്നുപോകുന്നതിനിടെ പ്ലാറ്റ്ഫോമിന്റെ കിഴക്കുഭാഗത്തുനിന്നാണു ജനറല്‍ കമ്പാര്ട്ട്മെന്റിനു നേരേ സ്ഫോടകവസ്തു എറിഞ്ഞത്. വാതിലിനരികില്‍ ഇരിക്കുകയായിരുന്ന ഷാഹുല്‍ഹമീദ് എന്ന യാത്രക്കാരന്റെ ഷൂവില്‍ തട്ടി പുറത്തേക്കു തെറിക്കുകയായിരുന്നു.
വണ്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ ആര്‍പിഎഫിനെ വിവരം ധരിപ്പിച്ചു. കേന്ദ്രമന്ത്രി വി .മുരളീധരനും മന്ത്രി പി.എ. മുഹമ്മദ് റിയാസും കോഴിക്കോട്ടു നിന്നു വണ്ടിയില്‍ കയറാനിരിക്കേയായിരുന്നു സംഭവം എന്നതിനാല്‍ ആര്‍പിഎഫ് ഗൗരവമായ അന്വേഷണമാണു നടത്തുന്നത്.