കണ്ണൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് നഴ്സ് മരിച്ചു. ചെറുപുഴ പാക്കഞ്ഞിക്കാട്ടെ അങ്ങാടിയത്ത് റിന്റോയുടെ ഭാര്യ സോണിയ (38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30 നാണ് അപകടം. ബസ് കണ്ടക്ടറായ ഭർത്താവിന് ബസിൽ ഭക്ഷണം എത്തിച്ച് നൽകി റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരേ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നാട്ടുകാർ ചേർന്ന് ഉടൻ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലെ നഴ്സാണ് സോണിയ. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പുളിങ്ങോത്തെ ഇളംപുരയിടത്ത് പരേതനായ തോമസിന്റെയും മേരിയുടെയും മകളാണ്.
മക്കൾ: അൽഫോൻസ, അലീന, ഏഞ്ചൽ റോസ്, ഏഞ്ചൽ മരിയ.