തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാന പോലീസ് സേനയിലെ 261 പോലീസ് ഉദ്യോഗസ്ഥരാണ് പോലീസ് മെഡലിന് അർഹരായത്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ഏക ഐപിഎസ് ഓഫീസർ. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായിരിക്കെയാണ് മെഡൽ പട്ടികയിലേക്ക് ഇദ്ദേഹത്തെ പരിഗണിച്ചത്. അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരവും നേരത്തേ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
വിശിഷ്ട സേവനത്തിനും ധീരതയ്ക്കുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഉദ്യോഗസ്ഥർക്ക് സമ്മാനിക്കുന്നത്. പോലീസ് സേനയിൽ ഐപിഎസ് ഓഫീസർമാർ ഒഴികെയുള്ള സിവിൽ പോലീസ് ഓഫീസർ മുതൽ ഐപിഎസില്ലാത്ത എസ്പിമാർ വരെയുള്ള ഉദ്യോഗസ്ഥർക്കാണ് നേരത്തേ പോലീസ് മെഡൽ നൽകിയിരുന്നത്. എന്നാൽ, സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ച് ഫീൽഡ് വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ഇത്തവണ മെഡലിനായി പരിഗണിച്ചതിനെ തുടർന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവി മെഡൽ പട്ടികയിൽ ഇടം പിടിച്ചത്.