കോഴിക്കോട്: കാഷ്മീരിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശം പിൻവലിച്ചതായി മുൻ മന്ത്രി കെ.ടി. ജലീൽ. ഫേസ്ബുക്കിൽ പങ്കുവച്ച പുതിയ പോസ്റ്റിലാണ് പരാമർശം പിൻവലിക്കുന്നതായി കെ.ടി. ജലീൽ അറിയിച്ചത്.
പാക് അധിനിവേശ കാഷ്മീരിനെ"ആസാദ് കാഷ്മീർ'എന്നും പാക്കിസ്ഥാൻ കാഷ്മീരിനെ വിശേഷിപ്പിക്കുന്ന ഇന്ത്യൻ അധിനിവേശ കാഷ്മീർ എന്നുമുള്ള അതിഗുരുതരമായ പരാമർശമായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.
പോസ്റ്റ് വിവാദമായതോടെ ഇന്നലെ വൈകുന്നേരമാണ് പരാമർശം പിൻവലിക്കുന്നതായി കെ.ടി.ജലീൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.