പാലാ: ദീപനാളം വാരികയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ - ഹയർസക്കൻഡറി വിദ്യാർഥികൾക്കായി അഖിലകേരളാടിസ്ഥാനത്തിൽ സാഹിത്യരചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം,ചെറുകഥ, കവിത, ചിത്രരചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.രണ്ടുഘട്ടങ്ങളിലായാണ് മത്സരം. ആദ്യഘട്ടത്തിൽ കാലികപ്രാധാന്യമുള്ള ഏതു സാമൂഹികവിഷയവും തെരഞ്ഞെടുത്ത് എഴുതാം. രചനാമികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്കു മാത്രമായിരിക്കും രണ്ടാം ഘട്ടത്തിൽ പ്രവേശനം.
എൻട്രികൾ ഡിറ്റിപി ചെയ്ത് അയയ്ക്കേണ്ടതാണ്. ഒരു പേജിൽ നാല്പതു വരിയെന്ന കണക്കിൽ ഉപന്യാസം അഞ്ചു പേജിലും, കഥ മൂന്നു പേജിലും, കവിത 20 വരിയിലും കവിയരുത്. ചിത്രരചനയ്ക്ക് വാട്ടർകളർ, പോസ്റ്റർ കളർ, ക്രയോണ്‍സ് എന്നിവ മീഡിയമായി ഉപയോഗിക്കാം.
ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല.എൻട്രികൾ editordeepa nalam@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്കോ 7306874714 എന്ന വാട്സാപ്പ് നന്പരിലേക്കോ പിഡിഎഫ് ആയി അയയ്ക്കണം. എൻട്രികൾ 31 നുമുന്പ് ലഭിച്ചിരിക്കണം.
രജിസ്ട്രേഷൻഫീസ് 100 രൂപ. എൻട്രികളോടൊപ്പം ഇ-മെയിൽ ഐഡിയും യും ഫോണ്‍ നന്പരും ബാങ്ക് ട്രാൻസാക്ഷൻ രേഖകളും സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവും നിർബന്ധമായും ചേർത്തിരിക്കണം. നിബന്ധനകൾ പാലിക്കാത്ത രചനകൾ പരിഗണിക്കുന്നതല്ല.ഫൈനൽ മത്സരങ്ങൾ (രണ്ടാം റൗണ്ട്) സെപ്റ്റംബർ ഒന്‍പതു രാവിലെ 10 മുതൽ പാലാ ദീപനാളം ഓഡിറ്റോറിയത്തിൽ നടത്തും.
രണ്ടാം റൗണ്ട് മത്സരങ്ങളിലേക്കു യോഗ്യരാകുന്നവർക്കുള്ള നിർദേശങ്ങൾ വ്യക്തിപരമായി അറിയിക്കുന്നതാണ്.ഫൈനൽ റൗണ്ടിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും പ്രോത്സാഹനസമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കും.ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3001, 2001, 1001 രൂപ വീതം സമ്മാനം ഉണ്ടായിരിക്കും.