കൊച്ചി: ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ 10 ദിവസം കൂടി സമയം വേണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി.
ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 10നകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനോടു സഹായം തേടിയെന്നും സഹായം ലഭിക്കുന്നതോടെ ശമ്പളവിതരണം നടത്താനാവുമെന്നും വ്യക്തമാക്കിയാണ് 10 ദിവസം കൂടി സമയം തേടിയത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരേ ആര്. ബാജിയടക്കമുള്ള ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഉപഹര്‍ജി നല്‍കിയത്. താത്കാലിക ജീവനക്കാരുടെ വേതനം ഒരു ദിവസത്തിനകം നല്‍കുമെന്ന് ഉപഹര്‍ജിയില്‍ പറയുന്നു.
കെഎസ്ആർടിസിക്ക് 20 കോടി രൂപ ലഭിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹാരിക്കുന്നതിനായി സർക്കാർ അനുവദിച്ച 20 കോടി രൂപ കെഎസ്ആർടിസിക്കു ലഭിച്ചു.
കഴിഞ്ഞാഴ്ചയായിരുന്നു ധനവകുപ്പ് 20 കോടി രൂപ അനുവദിച്ചത്. കഴിഞ്ഞ ബുധനാഴ്ച പണം കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.
20 കോടിയിൽ 15 കോടി രൂപ ഇന്ധന കുടിശിഖ അടയ്ക്കുന്നതിനാണ് വിനിയോഗിക്കുന്നത്. അഞ്ചു കോടി രൂപയും കെഎസ്ആർടിസിയുടെ അക്കൗണ്ടിലുള്ള പണവും ഉപയോഗിച്ച് ജൂലൈ മാസത്തെ ശന്പളം ഭാഗീകമായി വിതരണം ചെയ്യുന്നതിനാണ് ആലോചന.