തിരുവനന്തപുരം: ദൈവജനത്തിന്റെ ആരാധനാക്രമ രൂപീകരണത്തേക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ /"ഞാൻ അത്യധികം ആഗ്രഹിച്ചു’ എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനത്തിന്റെ മലയാള പരിഭാഷയുടെ ഔദ്യോഗിക പ്രകാശനം തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റൊ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിനു ൽകി നിർവഹിച്ചു.
ചടങ്ങിൽ കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടർ ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡി സന്നിഹിതനായിരുന്നു.പുതിയ നിർദേശങ്ങളുടെയോ പ്രത്യേകമാനദണ്ഡങ്ങളുടെയോ ഒരു മാർഗരേഖ എന്നതിനേക്കാൾ ആരാധനാക്രമത്തിന്റെ മനോഹാരിത വീണ്ടും കണ്ടെത്തുക എന്നുള്ളതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.